Connect with us

News

ബെയ്ജിങ്ങിലും കോവിഡ് ഭീതി

കോവിഡ് വ്യാപന ഭീതിയെത്തുടര്‍ന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ കൂട്ട പരിശോധനക്ക് ഉത്തരവിട്ട് അധികാരികള്‍.

Published

on

ബെയ്ജിങ്: കോവിഡ് വ്യാപന ഭീതിയെത്തുടര്‍ന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ കൂട്ട പരിശോധനക്ക് ഉത്തരവിട്ട് അധികാരികള്‍. വെള്ളിയാഴ്ച മുതല്‍ തലസ്ഥാന നഗരിയില്‍ 80 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുറഞ്ഞ പേരിലാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും വാണിജ്യ കേന്ദ്രമായ ഷാങ്ഹായിലേതു പോലെ രോഗം പടര്‍ന്നുപിടിച്ചേക്കുമെന്ന ആശങ്കയാണ് ജാഗ്രതക്ക് കാരണം.

ആഴ്ചകളായി ലോക്ക്ഡൗണ്‍ തുടരുന്ന ഷാങ്ഹായ് നഗരത്തില്‍ ഇന്നലെ 52 പേര്‍ മരിക്കുകയും 1600 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും ചെയ്തു. ലോക്ക്ഡൗണില്‍ പുറത്തിറങ്ങാന്‍ സാധിക്കാത്തതുകൊണ്ട് അവശ്യ സാധനങ്ങള്‍ കിട്ടാതെ ആളുകള്‍ ദുരിതത്തിലാണ്.

രോഷാകുലരായ ജനം പാത്രങ്ങള്‍ ബാല്‍ക്കണികളില്‍ കയറി പുറത്തേക്ക് നോക്കു ന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ ഭയന്ന് ബെയ്ജിങ്ങിലും ആളുകള്‍ അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ശ്രമത്തിലാണ്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഒമിക്രോണ്‍ വകഭേദമായ ബിഎ 1.1 ആണ് രാജ്യത്ത് വ്യാപകമായി പടര്‍ന്നുപിടിക്കുന്നത്. രോഗബാധിതരില്‍ പലര്‍ക്കും ലക്ഷണങ്ങളില്ലാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. സീറോ കോവിഡാണ് ചൈനയുടെ ലക്ഷ്യം. പക്ഷെ, രോഗം വ്യാപിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്നാണ് ഭരണകൂടം ഭയക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഹജ്ജ്: ആദ്യ കേരള സംഘം 21ന് പുറപ്പെടും

രണ്ടാമത്തെ വിമാനം രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് പോകുന്ന തീർഥാടകരുടെ ആദ്യസംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മേയ് 21ന് പുലർച്ച 12.05ന് പുറപ്പെടും.

ഈ വിമാനത്തിലുള്ള 166 അംഗ സംഘം ഇന്ത്യൻ സമയം പുലർച്ച 3.50ന് ജിദ്ദയിലെത്തും. രണ്ടാമത്തെ വിമാനം രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും.

മേയ് 20 മുതൽ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിൽ ക്യാമ്ബ് പ്രവർത്തനം തുടങ്ങും. ആദ്യ സംഘം 20ന് രാവിലെ 10നും രണ്ടാമത്തെ സംഘം ഉച്ചക്ക് 12നും മൂന്നാമത്തെ സംഘം ഉച്ചക്ക് രണ്ടിനും ക്യാമ്ബിൽ റിപ്പോർട്ട് ചെയ്യണം.

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് സർവിസ് നടത്തുന്നത്. ജൂൺ ഒമ്ബതുവരെ 59 വിമാനങ്ങളാണ് ഇതുവരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പിന്നീട് നാലു വിമാനങ്ങൾകൂടി അധികമായി ഏർപ്പെടുത്തും. ഓരോ വിമാനത്തിലും 166 തീർഥാടകരാണ് യാത്രയാവുക. ജൂൺ ഏഴു വരെ ദിവസേന മൂന്നു വിമാനങ്ങളും എട്ടിന് നാലു വിമാനങ്ങളും സർവിസ് നടത്തും. ഒമ്ബതിന് രാവിലെ 8.05ന് ഒരു വിമാനം മാത്രമായിരിക്കും തീർഥാടകരെ കൊണ്ടുപോകുക.

10,371 തീർഥാടകരാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് പോകുന്നത്. ഇതിൽ 9794 തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള സർവിസുകളാണ് ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ബാക്കിയുള്ളവർക്കായാണ് അധിക സർവിസ് ഏർപ്പെടുത്തുക.

തീർഥാടകരുടെ വിശദമായ യാത്രാസമയക്രമമടങ്ങിയ ഫ്ലൈറ്റ് മാനിഫെസ്റ്റ് ഉടൻ പുറത്തിറക്കും. മറ്റു പുറപ്പെടൽ കേന്ദ്രങ്ങളായ കൊച്ചിയിൽനിന്ന് മേയ് 26നും കണ്ണൂരിൽനിന്ന് ജൂൺ ഒന്നിനുമാണ് ഹജ്ജ് വിമാന സർവിസുകൾ ആരംഭിക്കുന്നത്.

Continue Reading

kerala

കിഫ്ബി പൂട്ടിയേക്കും; വെളിപ്പെടുത്തലുമായി ഭരണപരിഷ്‌കാര വകുപ്പ്

കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയെന്ന് പരാമര്‍ശം.

Published

on

കിഫ്ബി പൂട്ടുമെന്ന് റിപ്പോര്‍ട്ട്. ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി പൂട്ടുമെന്ന് വ്യക്തമാക്കുന്നത്. കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയെന്ന് പരാമര്‍ശം. കേരളത്തില്‍ വലിയോതില്‍ വിപ്ലവം ഉണ്ടാക്കും എന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് കിഫ്ബി.

ഭരണ പരിഷ്‌കാര കമ്മിഷന്റെ പ്രവര്‍ത്തി പഠന പരിധിയില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കി. ക്ഷേമ പെന്‍ഷന്‍ നല്‍കാനുള്ള കമ്പനിയും പൂട്ടും. കിഫ്ബി സംസ്ഥനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.

കഴിഞ്ഞ ബജറ്റില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കിയിരുന്നു. സംസ്ഥാനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. കിഫ്ബി തുടങ്ങിയത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്.

Continue Reading

FOREIGN

വിവാഹ ധനസഹായവും ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘ഒപ്പരം‘ഫാമിലി മീറ്റിൽ വെച്ച് വിതരണം ചെയ്തു

കെഎംസിസിയുടെ മുഖമുദ്രയായ ചാരിറ്റി പ്രവർത്തനം, റംസാനിലെ ചാരിറ്റി കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയ തുക സമാഹരിച്ച് നമ്മുടെ കൂടെയുള്ള സഹപ്രവർത്തകനെ അല്ലെങ്കിൽ അവരുടെ കുടുംബത്തെ ചേർത്തുപിടിച്ച് നൽകിയ പഞ്ചായത്ത് കമ്മിറ്റിയെ മുക്ത ഖണ്ഡം പ്രശംസിച്ചു കൊണ്ട് ഷെരീഫ് പൈക്ക പറഞ്ഞു.

Published

on

റംസാനിൽ നടന്ന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും അനുമോദനവും ഫാമിലി മീറ്റും സഹപ്രവർത്തകന്റെ ബന്ധുവിന്റെ വിവാഹത്തിന് ധനസഹായവും, ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു.

വളരെ നല്ല മാതൃകപരമായ പ്രവർത്തനങ്ങളാണ് കമ്മിറ്റി നിലവിൽ വന്നു, കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളിൽ പഞ്ചായത്ത് കമ്മിറ്റി നടത്തിയത് എന്നും അതിൽ എല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്, കെഎംസിസിയുടെ മുഖമുദ്രയായ ചാരിറ്റി പ്രവർത്തനം, റംസാനിലെ ചാരിറ്റി കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയ തുക സമാഹരിച്ച് നമ്മുടെ കൂടെയുള്ള സഹപ്രവർത്തകനെ അല്ലെങ്കിൽ അവരുടെ കുടുംബത്തെ ചേർത്തുപിടിച്ച് നൽകിയ പഞ്ചായത്ത് കമ്മിറ്റിയെ മുക്ത ഖണ്ഡം പ്രശംസിച്ചു കൊണ്ട് ഷെരീഫ് പൈക്ക പറഞ്ഞു.
ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച “ഒപ്പരം” പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ഷെരീഫ് പൈക്ക.

നസീമു റഹ്മ, ടീ വിത്ത് ടോക്ക് ഫാമിലി മീറ്റ് മാമാങ്കം എന്നീ സെക്ഷനുകളിലായി പരിപാടി തുടർന്നു

ഷാർജ കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെയും ഫുജൈറ കെഎംസിസി കാസർഗോഡ് ജില്ലാ എക്സിക്യൂട്ടീവ് ടീമിന്റെയും സഹായം പഞ്ചായത്ത് കമ്മിറ്റിയെ ഏൽപ്പിച്ചു, നസീമു റഹ്മ വിവാഹ ധനസഹായ ഫണ്ട് പഞ്ചായത്ത് കെഎംസിസി ട്രഷറർ ഹാരിസ് ബേവിഞ്ച, പ്രവർത്തകസമിതി അംഗവും ഇരുപതാം വാർഡ് പ്രതിനിധിയുമായ ആബിദ് ഷാർജയ്ക്ക് കൈമാറി,

മാമാങ്കം സെക്ഷനിൽ വച്ച് റംസാൻ ഒന്നു മുതൽ 28 വരെ നടന്ന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ, സമീർ തൈവെളപ്പ്, കാദർ അർക്ക, ആബിദ് ഷാർജ എന്നിവർക്കുള്ള സമ്മാനം ഷാർജ കെഎംസിസി കാസർകോട് ജില്ലാ സെക്രട്ടറി ഷാഫി കുന്നിൽ ബേവിഞ്ച നൽകി, മുഴുവൻ മത്സരാർത്ഥികൾക്കും പഞ്ചായത്ത് കമ്മിറ്റി സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു,

ഹൃസ്യ സന്ദർശനാർത്ഥം ഷാർജയിൽ എത്തിയ സൗദി കിഴക്കൻ പ്രാവശ്യ കെഎംസിസി കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി ജമാൽ ആലംപാടിക്ക് ഒപ്പരം വേദിയിൽ വെച്ച് സ്വീകരണം നൽകി

ടീ വിത്ത് ടോക്കിൽ വെച്ച് ഹൃസ്യ സന്ദർശനാർത്ഥം യുഎഇയിൽ എത്തിയ, പതിനാറാം വാർഡ് മുസ്ലിം ലീഗ് മുതിർന്ന അംഗവും, പ്രവർത്തകസമിതി അംഗം ഫൈസൽ ന്യൂ ബേവിഞ്ചയുടെ പിതാവുമായ കോവ്വൽ അബ്ദുൽ ഖാദർ എന്നവർക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരവ് നൽകി,

പി ബി അബ്ദുൽ റസാഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് അത്ഭുതപ്പെടുത്തിയ കൊച്ചു ബാലൻ, ഫുജൈറ കെഎംസിസി കാസർഗോഡ് ജില്ല സെക്രട്ടറി റൗഫ് ഖാസി ആലംപാടിയുടെ മകനും ഹിഫ്ള് വിദ്യാർത്ഥിയുമായ റാസ റൗഫ്ന് കമ്മിറ്റിയുടെ സ്നേഹോപഹാരം ഫാമിലി മീറ്റ് സെക്ഷൻ വേദിയിൽ വെച്ച് നൽകി

പഞ്ചായത്ത് കെഎംസിസി പ്രസിഡണ്ട് എം എസ് ശരീഫ് പൈക്ക അധ്യക്ഷതവഹിച്ച യോഗം, ഷാഫി കുന്നിൽ ബേവിഞ്ച സി കെ കാദർ ഫൈസൽ ന്യൂ ബേവിഞ്ച ആബിദ് ഷാർജ റസാഖ് മിനിസ്റ്റേറ്റ് ഖാദർ അർക്ക മൊയ്തീൻ ബോംബെ സലാം ബബ്രാണ ഫാറൂഖ് വെള്ളൂറടുക്ക അഷ്റഫ് ബബ്രാണ എന്നിവർ സംസാരിച്ചു, ജനറൽ സെക്രട്ടറി ജമാൽ ഖാസി സ്വാഗതവും ട്രഷറർ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു..

Continue Reading

Trending