kerala

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ടിപിആര്‍ 48%, നിയന്ത്രണങ്ങള്‍ ശക്തമാക്കും

By Test User

January 18, 2022

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6911 പേര്‍ക്കാണ്.ഇതിന് പിന്നാലെ ടിപിആര്‍ 48 ശതമാനമായി. സംഘടനകള്‍ പരിപാടി നിര്‍ത്തിവെക്കണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മന്ത്രി ആന്റണി രാജു അറിയിച്ചു. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിവാഹം, മരണചടങ്ങുകള്‍ എന്നിവ നിരീക്ഷിക്കുമെന്നും പറഞ്ഞു.

അതേസമയം, ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം വ്യാപിക്കുന്നതില്‍ കനത്ത ആശങ്ക തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രികയില്‍ 25 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 107 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 10 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 17 ജീവനക്കാര്‍ക്കും നേമം താലൂക്ക് ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ അടക്കം 21 പേര്‍ക്കും കൊവിഡ് ബാധിച്ചു.