സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത മാസം മുതല്‍ നടക്കേണ്ടിയിരുന്ന  സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് (എഐഎഫ്എഫ്) തീരുമാനം അറിയിച്ചത്. ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം പുതുക്കിയ തീയതി അറിയിക്കുമെന്ന് എഐഎഫ്എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അടുത്ത മാസം മലപ്പുറം ജില്ലയില്‍ വെച്ചായിരുന്നു ടൂര്‍ണമെന്റിന്റിലെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെയായിരുന്നു ടൂര്‍ണമെന്റ്. പയ്യനാട്, കോട്ടപ്പടി സ്‌റ്റേഡിയങ്ങളായിരുന്നു മത്സര വേദികളാകേണ്ടിയിരുന്നത്.