kerala

കോഴിക്കോട് സ്കൂട്ടറിലേക്ക് സ്വകാര്യ ബസ് ഇടിച്ച് കയറി ദമ്പതികൾക്ക് ദാരുണാന്ത്യം

By webdesk15

October 16, 2023

കോഴിക്കോട് വേങ്ങേരിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് മരിച്ചു.സ്കൂട്ടറിലേക്ക് സ്വകാര്യ ബസ് ഇടിച്ച് കയറി കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടമുണ്ടായത്. മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോള്‍ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിക്കുകയായിരുന്നു.