kerala

കോഴിക്കോട് 372 ഗ്രാം ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയിലായി

By webdesk15

April 10, 2023

കോഴിക്കോട് കുന്ദമംഗലത്ത് 372 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി കൊടിയത്തൂര്‍ സ്വദേശി നസ്ലീന്‍ മുഹമ്മദ്, പെരുമണ്ണ സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്.കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്