kerala

കോഴിക്കോട് എട്ടാം ക്ലാസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു; ലഹരിക്കടിമയാണെന്ന് കുട്ടിയുടെ വെളിപ്പെടുത്തല്‍

By webdesk11

March 27, 2023

കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചു. ലഹരിയുടെ അമിത ഉപയോഗമാണ് തന്നെ ജീവനൊടുക്കാനുള്ള ശ്രമത്തിലേക്ക് എത്തിച്ചതെന്ന് കുട്ടി മൊഴി നല്‍കി.പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി എത്തിക്കുന്നത്. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.