kerala

കോഴിക്കോട്ടെ ഭാസ്‌കരേട്ടന്റെ മില്‍ക്ക് സര്‍ബത്ത് ഇനിയില്ല; കട ഒഴിയുന്നു

By Test User

November 13, 2022

കോഴിക്കോട്: കോഴിക്കോട്ടെ ഭാസ്‌കരേട്ടന്‍ എന്ന് പറഞ്ഞാല്‍ ആദ്യം ഓര്‍മയിലെത്തുന്നത് ഒറ്റമുറി കടയില്‍ നിന്ന് പതപ്പിച്ച് തരുന്ന മില്‍ക്ക് സര്‍ബത്താണ്. 60 വര്‍ഷം കോഴിക്കോട്ട് മധുരം പകര്‍ന്ന കട ഇന്നൊഴിയുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കട ഒഴിയുന്നത്.

കടയുടെ പിന്നിലെ മറ്റ് കടയുടമകള്‍ക്ക് വഴിയില്ലെന്ന പേരിലാണ് ഇപ്പോള്‍ ഒഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയിരുന്നു. കട നിലവിലെ സ്ഥലത്ത് നിന്ന് ഒഴിഞ്ഞാലും മറ്റൊരു സ്ഥലത്ത് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കട എവിടെ തുടങ്ങിയാലും അവിടെ പോയി കുടിക്കുമെന്നാണ് പരിചയക്കാര്‍ പറയുന്നത്.