kerala

കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവര്‍ അറസ്റ്റില്‍

By webdesk18

September 22, 2025

കോഴിക്കോട് ഫറോഖ് റേഞ്ച് എക്സൈസ് ഓഫിസിലെ ഡ്രൈവര്‍ എഡിസനെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഓടിച്ച എക്സൈസ് വകുപ്പിന്റെ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറിയതോടെ നാട്ടുകാര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് എഡിസനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.