kerala

കോഴിക്കോട്ട് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരണപ്പെട്ടു

By webdesk13

January 10, 2023

കോഴിക്കോട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരണപ്പെട്ടു. ഗോവിന്ദപുരം അനില്‍കുമാറിന്റെ മകള്‍ അനഘ(16) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു.

ജനുവരി രണ്ടിന് കുട്ടിക്ക് കടുത്ത ചര്‍ദ്ദി ഉണ്ടായിരുന്നു. തുടര്‍ച്ചയായ ചര്‍ദ്ദിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാരകമായ രീതിയില്‍ ഭക്ഷ്യവിഷബാധയേറ്റതായി മനസ്സിലായത്. കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായി തകരാറിലായതിനെ തുടര്‍ന്ന് മെഡി. കോളജില്‍ ചികിത്സയിലായിരുന്നു.