kerala

ജര്‍മ്മനിയില്‍ നിന്ന് കൊറിയര്‍ വഴി എംഡിഎംഎ കടത്തിയ കോഴിക്കോട് സ്വദേശി പിടിയില്‍

By nazmiya nazreen

March 03, 2025

കൊച്ചിയില്‍ കൊറിയര്‍ വഴി ജര്‍മ്മനിയില്‍ നിന്ന് എത്തിച്ച 17 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മിര്‍സാബാണ് പിടിയിലായത്. ഇയാളുടെ കടവന്ത്രയിലുള്ള വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. നിസാമെന്ന വ്യാജ പേരിലാണ് ഇയാള്‍ എംഡിഎംഎ ഓര്‍ഡര്‍ ചെയ്തിരുന്നതെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. ചില ഓണ്‍ലൈന്‍ സൈറ്റുകളും ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതിയെ ഉടന്‍ തന്നെ റിമാന്‍ഡ് ചെയ്‌തേക്കും.