crime

300ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് യുവാവ് പിടിയില്‍

By webdesk14

July 15, 2023

കോഴിക്കോട് വന്‍ ലഹരിവേട്ട. 300 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി ശിഹാബുദ്ദീന്‍ പിടിയില്‍. 201 ഗ്രാം ഫ്‌ലാറ്റില്‍ നിന്നും 89 ഗ്രാം ഇയാളുടെ കാറില്‍ നിന്നുമാണ് പിടിച്ചെടുത്തത്. ഏകദേശം 15 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് മറ്റൊരാള്‍ വഴി ലഹരി എത്തിക്കുകയായിരുന്നു എന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഫ്‌ലാറ്റില്‍ വച്ച് റീട്ടെയില്‍ വില്പന നടത്തി വരികയായിരുന്നു ശിഹാബുദ്ദീന്‍.