crime

ഹാഷിഷ് ഓയിലുമായി കോഴിക്കോട് യുവാവ് പിടിയില്‍

By webdesk14

January 26, 2024

കോഴിക്കോട് കല്ലായില്‍ അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കല്ലായികുന്നത്തില്‍ പറമ്പ് ഫര്‍ഹാന്‍ ആണ് പിടിയിലായത്. കല്ലായിലെ വീട്ടില്‍ നിന്നാണ് പന്നിയങ്കര പൊലീസും ഡാന്‍സാഫും ചേര്‍ന്ന് മയക്കുമരുന്ന് പിടികൂടിയത്.