kerala

സൗദി അറേബ്യയില്‍ ടാങ്കര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു

By chandrika

August 18, 2020

റിയാദ്: സൗദി അറേബ്യയില്‍ ഞായറാഴ്ചയുണ്ടായ ടാങ്കര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലിനജല ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പില്‍ മുനാസിര്‍ (24) ആണ് മരിച്ചത്. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഹുത്ത സുദൈറില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം വിട്ട് ടാങ്കര്‍ റോഡില്‍ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മുനാസിര്‍ മരിച്ചു.

തുമൈറില്‍ ജോലി ചെയ്യുന്ന മുസ്തഫയാണ് പിതാവ്. മാതാവ്: സറീന. ഫര്‍ഹത്ത് ജാബിന്‍ സഹോദരിയാണ്. സമസ്ത കേരള ജംഇയത്തുല്‍ ഉലമ നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ സഹോദര പുത്രനാണ് മുനാസിര്‍. മൃതദേഹം ഹുത്ത സുദൈറില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പിതാവിനൊപ്പം റിയാദ് കെ.എം.സി.സി, ഹുത്ത സുദൈര്‍ കെ.എം.സി.സി, തുമൈര്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.