kerala

കോഴിക്കോട് ബിയര്‍ കുപ്പി ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിച്ചു; ബാറിലെ സംഘര്‍ഷത്തില്‍ നാല് പേര്‍ പിടിയില്‍

By webdesk17

April 18, 2025

കോഴിക്കോട് താമരശ്ശേരിയിലെ ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ നാല് പേര്‍ പിടിയില്‍. കൈതപ്പൊയില്‍ പുതിയപുരയില്‍ മുഹമ്മദ് ഷാമില്‍ (20), പുതുപ്പാടി ചെറുപറമ്പില്‍ മുഹമ്മദ് അബ്ദുള്ള (21), മയിലള്ളാംപാറ വെള്ളിലാട്ട് വി പി അര്‍ജുന്‍ (21), അടിവാരം കണലാട്ടുപറമ്പില്‍ കെ ആര്‍ വൈഷ്ണവ് (20) എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ബാറിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ബിയര്‍ കുപ്പി ഉപയോഗിച്ചാണ് യുവാവിനെ നാലംഗസംഘം മര്‍ദിച്ചത്.

പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ പൊലീസ് വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി.