Video Stories

ഗ്രൂപ് പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ല; ബ്ലോക്ക് പ്രസിഡന്‍റ് പട്ടികയിൽ മാറ്റം പരിഗണിക്കുമെന്നും താരിഖ് അൻവർ

By webdesk15

June 13, 2023

ബ്ലോക്ക് പ്രസിഡന്‍റ്മാരുടെ പട്ടികയിൽ മാറ്റം ആവശ്യമെങ്കിൽ പരിഗണിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു. നെടുമ്പാശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡന്‍റ് നിയമനത്തിൽ എല്ലാവരുടെയും ആഗ്രഹം നടപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ജനാധിപത്യ പാർട്ടിയിൽ അഭിപ്രായഭിന്നത സ്വാഭാവികമാണെന്നും പരാതി ഉണ്ടെങ്കിൽ തന്നോട് പറയാമെന്നും താരിഖ് അൻവർ വ്യക്തമാക്കി.ഗ്രൂപ് പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ലെന്നും ഗ്രൂപ് യോഗത്തെക്കുറിച്ച് കെ. സുധാകരന്‍റെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.