Connect with us

kerala

ഇന്റര്‍നെറ്റ് ഇനി കുറഞ്ഞ നിരക്കില്‍ ; സംസ്ഥാനത്തിന്റെ കെഫോണ്‍ ഇതാ വരുന്നു

സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ കെ ഫോണ്‍ ഡിസംബറിലെത്തും

Published

on

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കെ ഫോണ്‍ ഡിസംബറിലെത്തും. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും, 30,000 ത്തോളം ഓഫീസുകളിലും നല്‍കുന്നതാണ്.

ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായകമാകും. സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സര്‍വീസ് പ്രൊവൈഡറിന്റെയും നിലവിലുള്ള ബാന്റ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്റ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

കെഎസ്ഇബിയും കെഎസ്‌ഐറ്റിഐഎല്‍ഉം ചേര്‍ന്നുള്ള സംയുക്ത സംരംഭം കെഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിക്കുകയും, പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോഷ്യത്തിന് കരാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയില്‍ടെല്‍, എല്‍എസ് കേബിള്‍, എസ്ആര്‍ഐറ്റി എന്നീ കമ്പനികളാണ് കണ്‍സോഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

കെഫോണ്‍ പദ്ധതിയുടെ നേട്ടങ്ങള്‍

-എല്ലാ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്കും (കേബിള്‍ ഓപ്പറേറ്റര്‍, ടെലകോം ഓപ്പറേറ്റര്‍, ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍, കണ്ടന്റ് സര്‍വ്വീസ് പ്രൊവൈഡര്‍) തുല്യമായ  അവസരം നല്‍കുന്ന ഒപ്റ്റിക് ഫൈബര്‍ നെറ്റ് വര്‍ക്ക് സംസ്ഥാനത്ത് നിലവില്‍ വരും.
-ഐടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും.
-30000ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10mbps മുതല്‍ 1Gbps വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാകും.
-ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സ്റ്റാര്‍ട്ടപ്പ്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ മേഖലകളില്‍ കെഫോണ്‍ സൗകര്യമൊരുക്കും.
-ഗ്രാമങ്ങളിലും ചെറുകിയ സംരംഭങ്ങള്‍ക്ക് ഇകോമേഴ്‌സ് വഴി വില്‍പ്പന നടത്താം.
-സര്‍ക്കാര്‍ സേവനങ്ങളായ ഇഹെല്‍ത്ത്, ഇഎഡ്യൂക്കേഷന്‍ മറ്റ് ഇ സര്‍വ്വീസുകള്‍ക്ക് കൂടുതല്‍ ബാന്റ് വിഡ്ത്ത് നല്‍കി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കെഫോണ്‍ സഹായിക്കും.
-ഉയര്‍ന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും. ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെഫോണ്‍ പദ്ധതി സഹായിക്കും.

 

GULF

വടകര സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു

Published

on

വടകര മണിയൂർ സ്വദേശി ദുബായിൽ മരിച്ചു. വിസിറ്റിം​ഗ് വിസയിൽ എത്തിയ മീത്തലെ തടത്തിൽ ഫൈസൽ ആണ് ബർ ദുബായിൽ മരണപ്പെട്ടത്. അവിവാഹിതനാണ്. 35 വയസായിരുന്നു.

പിതാവ് പരേതനായ അഹമ്മദ് ഹാജി. മാതാവ് ആയിഷ.സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ

Continue Reading

kerala

അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല

Published

on

അരീക്കോട്: കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി.ആർ. വിനോദ് നാളെ (19.07.24 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Continue Reading

kerala

ആലുവയിൽ അനാഥാലയത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പൊലീസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ മൂവരെയും ആലുവ കോടതിയിൽ ഹാജരാക്കും

Published

on

കൊച്ചി: ആലുവയിൽ നിന്നു കാണാതായ പ്രായപൂർത്തിയാവാത്ത 3 പെൺകുട്ടികളെയും കണ്ടെത്തി. നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന ആലുവ തോട്ടക്കാട്ടുകരയിലെ സ്ഥാപനത്തിൽ നിന്നാണ് ഇന്നലെ രാത്രി ഇവരെ കാണാതായത്. 15, 16, 18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. കാണാതായതിൽ ഒരു പെൺകുട്ടി കഴിഞ്ഞ മാസമാണ് സ്ഥാപനത്തിലെത്തിയത്.

പൊലീസിന്റെ അന്വേഷണത്തിൽ പെൺകുട്ടികൾ മൂന്ന് പേരും നടന്നുപോകുന്ന ദൃശ്യങ്ങളടക്കം ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ തൃശൂരിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ മൂവരെയും ആലുവ കോടതിയിൽ ഹാജരാക്കും.

Continue Reading

Trending