Video Stories

ഭരണകക്ഷി എംഎൽഎ കെ.ശാന്തകുമാരി അപമര്യാദയായി പെരുമാറിയെന്ന് ഡോക്ട‍ർമാറുടെ പരാതി

By webdesk15

May 12, 2023

ഭർത്താവിന് ചികിത്സ തേടിയെത്തിയ ഭരണകക്ഷി എംഎൽഎ, ആരോഗ്യപ്രവ‍ര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർമാരുടെ പരാതി. കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിക്കെതിരെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരാതി നൽകിയിരിക്കുന്നത്. ഇന്നലെ ക്യാഷ്യാലിറ്റിയിൽ ഭർത്താവിനെ ചികിത്സക്ക് കൊണ്ടുവന്ന സമയത്താണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. പനിയാണെന്ന് പറഞ്ഞപ്പോൾ ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തുവെന്നും നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് ആക്ഷേപിച്ചെന്നുമാണ് ഡോക്ട‍ര്‍മാർ പരാതി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ താൻ ഡോക്ടർമാരെ ആക്ഷേപിച്ചിട്ടില്ലെന്ന് എംഎൽഎ പ്രതികരിച്ചു.