kerala

നവംബറിലും കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും; യൂണിറ്റിന് 10 പൈസ

By webdesk17

November 04, 2025

തിരുവനന്തപുരം: നവംബറിലും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി) ഇന്ധന സര്‍ചാര്‍ജ് പിരിക്കും. യൂണിറ്റിന് 10 പൈസ വീതമാണ് സര്‍ചാര്‍ജ്. സെപ്റ്റംബര്‍ മാസത്തില്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതിലൂടെ ഉണ്ടായ 58.47 കോടിയുടെ അധിക ബാധ്യതയാണ് ഇന്ധന സര്‍ചാര്‍ജായി ഈടാക്കുന്നത്. കഴിഞ്ഞ മാസം യൂണിറ്റിന് 10 പൈസയായിരുന്നു. സര്‍ചാര്‍ജ് നിരക്ക്, അതേ നിരക്കില്‍ തന്നെയായിരിക്കും നവംബറിലും പിരിവ്. പ്രതിമാസ ബില്ലുകാരും ദ്വൈമാസ ബില്ലുകാരും ഒരേ നിരക്കിലാണ് ഈടാക്കുക. മുമ്പ് ജൂലൈയില്‍ ഉണ്ടായ 26.28 കോടിയുടെ അധിക ബാധ്യതയെ അടിസ്ഥാനമാക്കിയാണ് ഒക്‌ടോബറില്‍ സര്‍ചാര്‍ജ് ഈടാക്കിയത്. ആഗസ്റ്റില്‍ പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് ഒന്‍പത് പൈസയും ദ്വൈമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് എട്ട് പൈസയുമായിരുന്നു സര്‍ചാര്‍ജ്. നവംബറിലും സര്‍ചാര്‍ജ് തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു.