kerala

വൈദ്യുതി ബില്ലുകൾ പൂർണ്ണമായും മലയാളത്തിൽ ആക്കുമെന്ന് കെ.എസ്.ഇ.ബി

By webdesk15

March 18, 2023

വൈദ്യുതി ബില്ലുകൾ പൂർണ്ണമായും മലയാളത്തിലാക്കാനുള്ള നടപടികൾ നടന്നുവരികയാണെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള കെ.എസ്.ഇ.ബി അപ്ലിക്കേഷൻ വികസനഘട്ടത്തിലാണ്.ഈ അപ്ലിക്കേഷൻ പൂർണമായും നടപ്പിൽ വരുന്നതോടുകൂടി ഉപഭോക്താക്കൾക്ക് ബില്ലുകൾ മലയാളത്തിൽ ലഭ്യമാകുമെന്നാണ് കെ.എസ്.ഇ.ബി ചിഫ് എൻജിനിയറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

പാലക്കാട്ടെ സാമൂഹ്യ പ്രവർത്തകൻ ബോബൻ മാട്ടുമന്ത മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം മുഖേന സമർപ്പിച്ച നിർദ്ദേശത്തിന് മറുപടിയായാണ് ചിഫ് എൻജിനിയർ ഇക്കാര്യം അറിയിച്ചത്.