തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ തീപിടിത്തം. അഞ്ചാംനിലയിലുള്ള ആര്‍.ടി ഓഫീസിലെ മാലിന്യകൂമ്പാരത്തിനാണ് തീപിടിച്ചത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം. തീ അണക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാതിരുന്നത് ഗുരുതര സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ അഞ്ചാംനിലയില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. മൂന്നു യൂണിറ്റുകള്‍ ഉടന്‍ എത്തിയെങ്കിലും ഫയര്‍ എക്‌സിറ്റ് അടഞ്ഞുകിടന്നതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായ അഞ്ചാംനിലയില ആര്‍.ടി ഓഫീസില്‍ പ്രവേശിക്കാന്‍ സേനാംഗങ്ങള്‍ക്ക് മൂന്നു വാതിലുകള്‍ പൊളിക്കേണ്ടിവന്നു.

ഫയര്‍ എക്‌സിറ്റിന്റെ ഭാഗത്തുള്ള മുറിയില്‍ ഇത്തരത്തില്‍ മാലിന്യം സൂക്ഷിക്കാന്‍ പാടില്ലാത്തതാണെന്ന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ പറഞ്ഞു.