kerala

നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 15ലധികം പേര്‍ക്ക് പരിക്ക്

By webdesk17

July 06, 2025

തിരുവനന്തപുരം നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ പതിനഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാര്‍ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാര്‍ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.

ഞായറാഴ്ച രാവിലെ ഏഴരയോട് കൂടിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. കൂടുതല്‍ പേര്‍ക്കും മുഖത്താണ് പരിക്കേറ്റത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.