കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ബാംഗ്ലൂരില്‍ വച്ച് മര്‍ദ്ദനം. കോഴിക്കോട്- ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എ.ടി.സി 243 ബസിലെ ഡ്രൈവര്‍ അനില്‍ കുമാറിനെ ഇന്ന് പുലര്‍ച്ചെ ബാംഗ്ലൂരിനടുത്ത് കെങ്കേരിയില്‍ വെച്ചാണ് അക്രമിച്ചത്. ഒരു കാര്‍ ബസ്സിനെ ബ്ലോക്കിട്ട് നിര്‍ത്തി കാര്‍ യാത്രക്കാര്‍ ബസ്സ് ഡ്രൈവറെ ഇരുമ്പ് കമ്പി കൊണ്ട് മര്‍ദ്ദിച്ച് തലക്ക് മാരകമായി പരിക്കേല്പിക്കുകയായിരുന്നു. തലക്ക് പത്തിലധികം തുന്നോട് കൂടി ഡ്രൈവര്‍ അനില്‍ കുമാര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആണ്. കോഴിക്കോട് ഡിപ്പോയിലെ ബസ്സിലെ ഡ്രൈവര്‍ക്കാണ് അക്രമമേറ്റത്.