Culture

കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് കൊണ്ടുവന്ന ഇന്ധനത്തില്‍ വെള്ളവും ചെളിയും

By chandrika

September 12, 2017

ആലപ്പുഴ: കായംകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് കൊണ്ടുവന്ന ഇന്ധനത്തില്‍ വെള്ളവും ചെളിയും. 22 ലിറ്റര്‍ ഡീസല്‍ പരിശോധിച്ചപ്പോള്‍ 10 ലിറ്റര്‍ വെള്ളവും ചെളിയും ലഭിച്ചു. ഡീസല്‍ കൊണ്ടു വന്ന ടാങ്കര്‍ തിരിച്ചയച്ചു. കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്റില്‍ നിന്ന് കൊണ്ടുവന്ന ഇന്ധനത്തില്‍ വെള്ളവും ചെളിയും കണ്ടെത്തിയത്. കൂടുതല്‍ ഡിപ്പോകളിലും വെള്ളവും ചെളിയും കലര്‍ന്ന ഇന്ധനം എത്തിയതായി സംശയം.