kerala

ശമ്പളം വൈകല്‍; കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് സംയുക്ത തൊഴിലാളി പ്രതിഷേധം

By webdesk11

April 17, 2023

ശമ്പള വിതരണം വൈകുന്നതിനെതിരെ കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധം ഇന്നുമുതല്‍.

സിഐടിയു, ഐഎന്‍ടിയുസി എന്നിവ ചേര്‍ന്നാണ് പ്രതിഷേധം നടത്തുന്നത്. കെഎസ്ആര്‍ടിസി ചീഫ് ഓഫീസിനു മുന്നില്‍ രാവിലെ പത്തരയ്ക്കാണ് സമരം തുടങ്ങുക. ബിജെപി അനുകൂല സംഘടനയായ ബിഎംഎസിന്റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ പട്ടിണി സമരവും ഇന്ന് നടക്കുന്നുണ്ട്.