kerala

കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസും ആംബുലൻസും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്; സിസിടിവി ദൃശ്യം

By webdesk13

August 29, 2023

വളാഞ്ചേരി കാവുംപുറത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവർ അബൂബക്കറിനാണ് പരിക്കേറ്റത്.

കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം കോഴിക്കോടുനിന്നു നഷ്ടപ്പെട്ട് ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആംബുലൻസ് ഡ്രൈവർ അബൂബക്കറിനെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഇയാളെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.