kerala

ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

By nazmiya nazreen

May 26, 2025

താമരശ്ശേരി ചുരത്തിലൂടെ ബസ് ഓടിക്കുന്നതിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിനെതിരെയാണ് നടപടി. തമ്പാനൂര്‍-സുല്‍ത്താന്‍ബത്തേരി യാത്രക്കിടെ താമരശ്ശേരി ചുരം കയറുമ്പോഴാണ് ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമാം വിധം ഡ്രൈവ് ചെയ്തത്. ബസിലുണ്ടായിരുന്ന യാത്രക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.