kerala

2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി

By webdesk11

May 21, 2023

2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി. കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും ഇത് സംബന്ധിച്ചു കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം.

കഴിഞ്ഞദിവസം ബീവറേജ് കോര്‍പ്പറേഷനും 2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് കെഎസ്ആര്‍ടിസിയും ഇതേ രീതി സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നോട്ട് മാറ്റിയെടുക്കാന്‍ സെപ്റ്റംബര്‍ 30 വരെ അവസരമുണ്ട്.