kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ് ,ആർ ടി.സി ബസ്സിന് തീ പിടിച്ചു.

By webdesk15

March 14, 2023

ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലാണ് തീപിടിച്ചത്. ബസ്സിൽ 39 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണ്. ചിറയിൻകീഴ് അഴൂരിൽ എത്തിയപ്പോൾ റേഡിയേറ്ററിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു.ആറ്റിങ്ങൽ വർക്കല എന്നീ യൂണിറ്റുകളിലെ ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.