കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം വെറും എലികളെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി കെ.ടി ജലീല്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ചുള്ള ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ജലീലിനും സി.പി.എമ്മിനും തിരിച്ചടിയായിരിക്കുന്നത്.

‘പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ രാഹുല്‍ജി !!!

പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണ്.’-എന്നാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്ത വന്നതോടെ സി.പി.എം നേതാക്കളും പ്രവര്‍ത്തകരും സമനില തെറ്റിയ അവസ്ഥയിലാണ്. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ പാടുപെടുന്ന സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് രാഹുലിന്റെ വരവ്.

ബംഗാളിലും ത്രിപുരയിലും യാതൊരു പ്രതീക്ഷയുമില്ലാത്ത സി.പി.എമ്മിന് കേരളത്തില്‍ കിട്ടുന്ന സീറ്റുകളില്‍ മാത്രമാണ് പ്രതീക്ഷ. രാഹുല്‍ വരുന്നതോടെ കേരളവും യു.ഡി.എഫ് തൂത്തുവാരുമെന്ന് മനസിലായതോടെ രാഹുലിനെ അധിക്ഷേപിക്കാനും പരിഹസിക്കാനും ബി.ജെ.പി പ്രവര്‍ത്തകരെക്കാള്‍ ആവേശം സി.പി.എം പ്രവര്‍ത്തകര്‍ക്കാണ്. ഇതിന്റെ തുടര്‍ച്ചയാണ് ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.