തിരുവനന്തപുരം: മലപ്പുറം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന ജില്ലയാണെന്ന് കെ.ടി ജലീല്‍ പറഞ്ഞു. ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ സ്നേഹത്തോടെ കഴിയുന്ന പ്രദേശമാണതെന്നും കടകംപള്ളിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് ജലീല്‍ പറഞ്ഞു. കടകംപള്ളി അങ്ങനെ പറയുമെന്ന് കരുതില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്ത് വര്‍ഗീയ ധ്രുവീകരണമാണ് നടന്നതെന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. ഇതിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി രംഗത്തുവന്നിരുന്നു. ഇത്തരത്തിലുള്ള പ്രചാരണം ഇടതുപക്ഷത്തിന് ചേര്‍ന്നതല്ല. മന്ത്രി കടകംപളളി സുരേന്ദ്രന്റെ വാദം ശരിയല്ല. മലപ്പുറത്ത് നടന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് മന്ത്രി വിശദീകരണം നല്‍കിയിരുന്നു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം.