kerala

സമയപരിധി കടന്നു; കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

By Test User

December 13, 2022

കെ ടി ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയമസഭയില്‍ പ്രസംഗം നിര്‍ത്താതെ ആയതോടെയാണ് ജലീലിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തത്. സര്‍വകലാശാല ഭേദഗതിയുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

ഇനി അവസാനിപ്പിക്കണം, ചെയറുമായി സഹകരിക്കണം, ബലംപ്രയോഗിച്ച് മൈക്ക് അടുത്തയാള്‍ക്ക് കൊടുക്കേണ്ടി വരും. ഒരു അണ്ടര്‍ സ്റ്റാന്‍ഡിങ്ങില്‍ പോകുമ്പോള്‍ സഹകരിക്കാത്തത് ശരിയല്ല സ്പീക്കര്‍ പറഞ്ഞു.

ആവര്‍ത്തിച്ച് പറഞ്ഞിട്ടും ജലീല്‍ പ്രസംഗം തുടരുകയായിരുന്നു.തുടര്‍ന്നാണ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്.