News

കുബ്ബൂസ് പോള

By vismaya

February 27, 2026

ആവശ്യമുള്ള സാധനങ്ങള്‍: കുബ്ബുസ് – 5 എണ്ണം ചിക്കന്‍- 250 ഗ്രാം വെളിച്ചെണ്ണ 200 മില്ലി സവാള -2 എണ്ണം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍ പച്ചമുളക്- 2 എണ്ണം മുളക് പൊടി- 1 സ്പൂണ്‍ മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍ ഖരം മസാല പൊടി-1/2 ടീസ്പൂണ്‍ മുട്ട -4 എണ്ണം പാല്‍ – 1/2 കപ്പ് മല്ലിഇല ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: 1. ചെറുതായി മുറിച്ചെടുത്ത ചിക്കനിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍ പൊടി, മുളക് പൊടി, ഖരംമസാല പൊടി ഇവ പകുതി മാറ്റി വെച്ച ശേ ഷം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മികസ് ചെയ്ത് 10 മിനിറ്റ് വെക്കുക, 2. വെളിച്ചെണ്ണയില്‍ ചിക്കന്‍ പൊരിച്ച് മാറ്റി വെക്കുക, 3. പൊരിച്ച എണ്ണ യില്‍ സവാള, മാറ്റിവെച്ച ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക്, ബാക്കി വരുന്ന പൊടികളും ചേര്‍ത്ത് നന്നായി വയറ്റി അതിലേക്ക് പൊരിച്ച് വെച്ചചിക്കനും മല്ലി ഇലയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക, 4. മുട്ടയും പാലും ചേര്‍ത്ത് നന്നായി മികസ് ചെയ്ത് വെക്കുക, 5. അടി കട്ടിയുള്ള പാത്രത്തില്‍ നെയ്യ് തടവി കുബ്ബൂസ് മുട്ടയുടെ മിക്സില്‍ മുക്കി എടുത്ത് മേലെ ഫില്ലിങ്ങും വെച്ച് ലെയറായി വെച്ച് കൊടുക്കുക, 6. ബാക്കി വരുന്ന ഫില്ലിങ്ങും മുട്ടയുടെ മിക്‌സും മേലെ ഒഴിച്ച് 25 മിനിറ്റ് ചെറുതീയില്‍ അടച്ച് വേവിക്കുക