Culture

എന്‍.എസ്.എസ് ഓഫീസിന്റെ കൊടിമരത്തില്‍ കരിങ്കൊടി കെട്ടിയ സംഭവം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By ചന്ദ്രിക വെബ് ഡെസ്‌ക്‌

December 20, 2018

നൂറനാട്: കുടശ്ശനാട് എന്‍.എസ്.എസ് കരയോഗം ഓഫീസിന്റെ കൊടിമരത്തില്‍ കരിങ്കൊടി കെട്ടിയ സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരയോഗം അംഗങ്ങള്‍ കൂടിയായ വിക്രമന്‍ നായര്‍, ശ്രീജിത്ത് നായര്‍ എന്നിവരാണ് അറസ്റ്റിലായത്.

കരിങ്കൊടി ഉയര്‍ത്തിയ കരയോഗ കെട്ടിടത്തിന് മുന്നിലെ കൊടിമരത്തിന്റെ ചുവട്ടില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലി എന്നെഴുതിയ റീത്തും വെച്ചിരുന്നു.

നവംബര്‍ ഏഴിനാട് കുടശ്ശനാട് കരയോഗം കെട്ടിടത്തിലും സ്‌കൂളിലും കരിങ്കൊടി ഉയര്‍ത്തിയത്. സംസ്ഥാനത്താകെ എന്‍.എസ്.എസ് കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നതിനിടെയാണ് കുടശ്ശനാടും സംഭവം നടന്നത്. ഇതേ ദിവസം തന്നെ കൊല്ലത്ത് ഭൂതക്കുളം എട്ടവട്ടം കരയോഗമന്ദിരത്തിന് നേരെയും ആക്രമണം നടന്നിരുന്നു.