india

നിയമനം റദ്ദാക്കിയതിനെതിരെ കുഫോസ് മുന്‍ വിസി സുപ്രീംകോടതിയില്‍

By Test User

November 19, 2022

കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍വകലാശാല(കുഫോസ്) വിസി നിയമനം റദ്ദാക്കിയതിനെതിരെ മുന്‍ വൈസ് ചാന്‍സലര്‍ സുപ്രീംകോടതിയില്‍. മുന്‍ വിസി ഡോ. കെ റിജി ജോണ്‍ ആണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. നിയമനം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഹര്‍ജി നവംബര്‍ 25 ന് ഹര്‍ജി കോടതി പരിഗണിക്കും.

വിസി നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നും നിയമനം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നിയമനം റദ്ദാക്കിയതിനൊപ്പം പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് വിസി നിയമനം നടത്താനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പിഎച്ച്ഡി ചെയ്യാന്‍ പോയ മൂന്നു വര്‍ഷം കൂടി റിജി പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയെന്ന് ഹര്‍ജിയില്‍ പറയുന്നു. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നും റിജി ജോണിന് ഈ യോഗ്യതയില്ലെന്നുമാണ് ഡോ. കെ.കെ. വിജയന്‍, ഡോ. സദാശിവന്‍ എന്നിവരുടെ ഹര്‍ജിയില്‍ ഉയര്‍ത്തുന്ന ആരോപണം.