india

മണിപ്പൂരിലെ  ലംക ജില്ലയില്‍ അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്ത് കുകി സംഘടനകള്‍

By webdesk13

October 02, 2023

മണിപ്പൂരിലെ ലംക ജില്ലയില്‍ കുകി സംഘടനകള്‍ അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തു. മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്.

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മലയോര ജില്ലകളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കുകി നേതാക്കള്‍ പറഞ്ഞു. മെയ്‌തെയ് പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള അതിര്‍ത്തികളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടും.

അതിനിടെ മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. വെള്ളിയാഴ്ച വരെയാണ് നിരോധനം നീട്ടിയത്. 5 മാസത്തിന് ശേഷം കഴിഞ്ഞ ആഴ്ച ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു രണ്ട് മെതെയ്‌തെ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട ചിത്രങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ മണിപ്പൂരില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇന്റര്‍നെറ്റ് നിരോധനം വീണ്ടും ഏര്‍പ്പെടുത്തിയത്.