ആലപ്പുഴ: നടന്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്റെ ഷൂട്ടിംങ് സെറ്റില്‍ ആക്രമണം നടത്തിയ മൂന്നുപേര്‍ പിടിയില്‍. അഭിലാഷ്, പ്രിന്‍സ് എന്നിവരാണ് പിടിയിലായവരില്‍ രണ്ടുപേര്‍.

‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇന്നലെയാണ് ആക്രമണം നടന്നത്. ആലപ്പുഴ കൈനഗരിയിലെ ലൊക്കേഷനില്‍ അജ്ഞരായ അഞ്ച് അംഗ സംഘമെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് പരിക്കേറ്റു. കുഞ്ചാക്കോ ബോബന്‍, സലീം കുമാര്‍ തുടങ്ങി നൂറോളം പേര്‍ ലൊക്കേഷനിലുള്ളപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.