പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാതെ പൊലീസ്. കോഴിക്കോട് കുന്ദമംഗലം പൊലീസാണ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും യുവാവിന് സ്റ്റേഷനില്‍ മര്‍ദനമേറ്റ ദിവസത്തെ ദൃശ്യങ്ങള്‍ ഇനിയും നല്‍കാത്തത്. 2019 ല്‍ ആണ് കേസിനാസ്പദമായ സംഭവം. സിസിടിവി വേണമെന്ന വിവരാവകാശ അപേക്ഷക്ക് ദൃശ്യം നല്കാന് നിര്‍വാഹമില്ലെന്നാണ് പൊലീസിന്റെ മറുപടി.
വീണ്ടും വിവരാവകാശ അപേക്ഷ നല്‍കിയെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.