മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലം പുറത്തുവന്നപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി മുന്നില്‍. എണ്ണിയത് മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങളിലെ വോട്ടുകളാണ്. ആൗദ്യ അഞ്ചുമിനിറ്റില്‍ 3000ന്റെ ലീഡാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചിരിക്കുന്നത്. 11 മണിയോടെ മലപ്പുറം ആര്‍ക്കൊപ്പമെന്നതു സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കും. മലപ്പുറം ഗവണ്‍മെന്റ് കോളജിലാണ് വോട്ടെണ്ണല്‍. ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം തിരിച്ചാണ് വോണ്ണെല്‍ നടക്കുന്നത്. ലീഡ് നില ഉയര്‍ത്തി കുഞ്ഞാലിക്കുട്ടി മുന്നേറുകയാണ്.