kerala

പട്ടിക്കാട് ജാമിഅ നൂരിയ സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് അന്തരിച്ചു

By webdesk18

May 12, 2025

മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി (68)തിരൂര്‍ക്കാട് അന്തരിച്ചു. ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറര്‍, എസൈ്വ എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സമസ്ത പ്രവാസി സെല്‍ മലപ്പുറം ജില്ലാ സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരനാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് തിരൂര്‍ക്കാട് ജുമാ മസ്ജിദില്‍ നടക്കും