india

ചീറ്റ കുഞ്ഞുങ്ങൾക്ക് പേരിടാൻ ക്ഷണിച്ച് കേന്ദ്രസർക്കാർ

By webdesk15

April 04, 2023

കുനോ ദേശീയ പാർക്കിൽ ജനിച്ച നാല് ചീറ്റ കുഞ്ഞുങ്ങൾക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം നൽകി കേന്ദ്ര സർക്കാർ. നമീബിയൻ ചീറ്റയായ സിയായ ജന്മം നൽകിയ കുഞ്ഞുങ്ങൾക്ക് പേരിടാനാണ് പൊതുജനങ്ങൾക്ക് അവസരം നൽകിയിരിക്കുന്നത്. പേര് നിർദേശിക്കാൻ താത്പര്യമുളളവർക്ക് കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് പരിശോധിക്കാം. പേരിടൽ മത്സരത്തിൽ പങ്കെടുക്കുന്നവർക്കുളള നിർദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്.

ഏപ്രിൽ 30 ആണ് പേര് നിർദേശിക്കാനുളള അവസാന തീയതി. മത്സരത്തിൽ പങ്കെടുക്കാൻ എന്ന ലിങ്കിൽ പ്രവേശിച്ച് പേര് നിർദ്ദേശിക്കാം.