main stories

കഠിനംകുളം കൊലപാതകക്കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

By webdesk17

January 28, 2025

കഠിനംകുളം കൊലപാതകക്കേസില്‍ പ്രതി ജോണ്‍സന്റെ അറസ്റ്റ് കഠിനംകുളം പൊലീസ് രേഖപ്പെടുത്തി. പ്രതി ജോണ്‍സനെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തേക്കും. കഴിഞ്ഞ ദിവസം രാത്രിയാണ് ജോണ്‍സണെ തിരുവനന്തപുരത്ത് എത്തിച്ചത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ജനുവരി 21 നാണ് ഇന്‍സ്റ്റാഗ്രാം സുഹൃത്തായ ആതിരയെ വീട്ടിലെത്തി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കുത്തിക്കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിനു ശേഷം ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ച്് പ്രതി രക്ഷപ്പെടുകയായിരുന്നു. അതേസമയം തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊലപ്പെടുത്തിയതെന്നും പ്രതി ജോണ്‍സന്‍ മൊഴി നല്‍കിയിരുന്നു.

സംഭവദിവസം രാവിലെ 6.30ന് പെരുമാതുറയിലെ ലോഡ്ജില്‍ നിന്നും ജോണ്‍സന്‍ പുറത്തേക്കിറങ്ങുന്നു. കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലേക്ക ഇയാള്‍ കാല്‍നടയായിട്ട് പോകുന്നു. ഭര്‍ത്താവും കുട്ടികള്‍ രാവിലെ സ്‌കൂളിലേക്കും പോകുന്നതുവരെ ജോണ്‍സന്‍ വീടിന്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു.

ഒരു 9 മണിയോടെയാണ് ജോണ്‍സന്‍ വീട്ടിലേക്ക് കടക്കുന്നത്. ചായ തരാന്‍ ആതിരയോട് ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ സമയം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ജോണ്‍സന്‍ ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇരുവരും തമ്മില്‍ ബന്ധപ്പെടുന്നതിനിടെ ജോണ്‍സണ്‍ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഉടുത്തിരുന്ന ഷര്‍ട്ടില്‍ രക്തമായതിനെ തുടര്‍ന്ന് ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ച്് പ്രതി രക്ഷപ്പെടുകയും ചെയ്തു.

വീട്ടിലുണ്ടായിരുന്ന ആതിരയുടെ സ്‌കൂട്ടറെടുത്തതിന് ശേഷം ചിറയിന്‍കീഴ് റെയില്‍വെസ്റ്റേഷനിലെത്തിയ പ്രതി ട്രയിന്‍ മാര്‍ഗമാണ് കോട്ടയത്തേക്ക് കടന്നത്.