kerala

കരിക്കോട്ടക്കരിയില്‍ ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു

By webdesk17

March 05, 2025

കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു. ഡോ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. എന്നാല്‍ മയക്കുവെടിയേറ്റ ശേഷം വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആന പാഞ്ഞടുക്കുകയുണ്ടായി. ഗുരുതരമായി പരിക്കേറ്റ കുട്ടിയാനയെ പിടികൂടി വിദഗ്ധ ചികിത്സ നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു.

രാവിലെ വനംവകുപ്പിന്റെ വാഹനത്തിനുനേരെ കുട്ടിയാന പാഞ്ഞെടുത്തിരുന്നു. അല്‍പനേരം അക്രമാസക്തനായിട്ടായിരുന്നു കുട്ടിയാന പെരുമാറിയത്. റോഡില്‍നിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബര്‍ തോട്ടത്തില്‍ നിലയുറപ്പിക്കുകയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീവ്ര ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് മയക്കുവെടി വെച്ചത്.