Connect with us

News

കുവൈത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം: ഒരാള്‍ മരിച്ചു, നാല് പേര്‍ ആശുപത്രിയില്‍

അഗ്നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ മൂലം തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും നിയന്ത്രണവിധേയമാക്കാനും സാധിച്ചു.

Published

on

കുവൈത്ത് സിറ്റി:കുവൈത്തിലെ ഫര്‍വാനിയ പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്.

തീപിടിത്ത വിവരം ലഭിച്ച ഉടന്‍ ഫര്‍വാനിയയിലെയും സുബ്ഹാനിലെയും അഗ്നിശമന നിലയങ്ങളില്‍ നിന്നുള്ള സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവും തീയണയ്ക്കാനുള്ള നടപടികളും ആരംഭിച്ചു. അഗ്നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ മൂലം തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും നിയന്ത്രണവിധേയമാക്കാനും സാധിച്ചു.

അപകടത്തില്‍ ഒരാള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ നാല് പേരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി കുവൈത്ത് ഫയര്‍ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

News

ബംഗ്ലാദേശില്‍ സംഗീതവേദിയില്‍ അക്രമം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്ക്

ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്.

Published

on

ധാക്ക: ബംഗ്ലാദേശിലെ ഹരിദ്പുരിലെ സ്‌കൂളില്‍ നടന്നിരിക്കേണ്ട ഗായകന്‍ ജെയിംസിന്റെ സംഗീതപരിപാടിക്ക് മുന്നേ ആള്‍ക്കൂട്ടം വേദിയിലേക്ക് കല്ലുകളും ഇഷ്ടികകളും വലിച്ചെറിഞ്ഞ് അക്രമിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ 1015 പേര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ആക്രമണത്തിന് ശേഷം പരിപാടി റദ്ദാക്കി. ജെയിംസിനെ കനത്ത സുരക്ഷയോടെ പുറത്തേക്ക് കൊണ്ടുപോയി. ഗായകനും സംഘാംഗങ്ങള്‍ക്കും പരിക്കില്ല. ജെയിംസ് ബംഗ്ലാദേശിലെ പ്രശസ്ത പിന്നണിഗായകനും ഗിത്താര്‍വാദകനും ഗാനരചയിതാവുമാണ്. ഹിന്ദി സിനിമകളിലെ ചില ഗാനം പാടിയിട്ടുണ്ട്.ഇന്‍ഡ്യയില്‍നിന്നുള്ള ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലിമ നസ്‌റിന്‍ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു

Continue Reading

News

ട്രെയിന്‍ ടിക്കറ്റ് അഡ്വാന്‍സ് റിസര്‍വേഷന്‍; ആദ്യ ദിനം ബുക്ക് ചെയ്യണമെങ്കില്‍ ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധം

ഡിസംബര്‍ 29 മുതല്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമാണ്.

Published

on

ചെന്നൈ: ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യ ദിനം ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധം. അഡ്വാന്‍സ് റിസര്‍വേഷന്‍ കാലയളവ് (60 ദിവസം മുന്നെ ബുക്കിങ്) ആരംഭിക്കുന്ന ആദ്യ ദിനത്തില്‍ ഐആര്‍സിടിസി പോര്‍ട്ടല്‍ വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തല്‍ക്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ജനറല്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്കും ആദ്യ ദിനത്തിലെ ബുക്കിങ്ങിന് റെയില്‍വേ ഈ നിയമം ബാധകമാക്കുന്നത്.

പുതിയ നിയമം ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്. ഡിസംബര്‍ 29 മുതല്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. ജനുവരി 5 മുതല്‍ ഈ നിയന്ത്രണം രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 മണി വരെയാകും. ജനുവരി 12 മുതല്‍ ടിക്കറ്റ് അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുന്ന ദിവസം മുഴുവന്‍ സമയം (രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ) ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ടിക്കറ്റ് ലഭിക്കൂ.

തിരക്കേറിയ റൂട്ടുകളിലെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഫുള്‍ ബുക്കിങ് ആവാറുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ഏജന്റുമാര്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ മൊത്തമായി ബുക്ക് ചെയ്യുകയും പിന്നീട് 2000 മുതല്‍ 4000 രൂപ വരെ അധികം വാങ്ങി യാത്രക്കാര്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്യുന്നുവെന്ന പരാതി വ്യാപകമാണ്. ഇതു തടയുന്നതിനാണ് റെയില്‍വേയുടെ പുതിയ നീക്കം.

അതേസമയം, റെയില്‍വേ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നിലവിലുള്ള രീതി തുടരാം. അവിടെ ഏതെങ്കിലും സാധുവായ തിരിച്ചറിയല്‍ രേഖ നല്‍കിയാല്‍ മതിയാകും. ആധാറിന് പുറമെ, തിരഞ്ഞെടുത്ത ചില ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓടിപി വേരിഫിക്കേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേയിലെ നവജീവന്‍ എക്‌സ്പ്രസ്, കൊറോമാണ്ടല്‍ എക്‌സ്പ്രസ്, ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

 

Continue Reading

News

സ്വകാര്യ സ്ഥാപനങ്ങളില്‍ ലഹരി പരിശോധന ശക്തമാക്കി; ‘പോഡ’ പദ്ധതിയുമായി കേരള പൊലീസ്

പരിശോധനയില്‍ ലഹരി ഉപയോഗം കണ്ടെത്തിയാല്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിടും

Published

on

സ്വകാര്യ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം തടയുന്നതിനായി കേരള പൊലീസ് പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്‌സ് അബ്യൂസ് (പോഡ) എന്ന പേരില്‍ പുതിയ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിത്തുടങ്ങി. ഐടി കമ്പനികളടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി, സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി പ്രവേശന സമയത്ത് തന്നെ ജീവനക്കാരില്‍ നിന്ന് ലഹരി മരുന്നുകള്‍ ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. തുടര്‍ന്ന് നിശ്ചിത ഇടവേളകളിലും ആവശ്യമെങ്കില്‍ ഏത് സമയത്തും ലഹരി പരിശോധന നടത്താനുള്ള അധികാരം തൊഴിലുടമയ്ക്ക് ഉണ്ടായിരിക്കും.

പരിശോധനയില്‍ ലഹരി ഉപയോഗം കണ്ടെത്തിയാല്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിടും. മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ ഒഴിവാക്കി മറ്റ് ലഹരി മരുന്നുകളാണ് പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാസലഹരി ഉപയോഗിച്ചാല്‍ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസ് വിശദീകരണം.

ഐടി പാര്‍ക്കുകള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ ലഹരി ഉപയോഗത്തിന് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ‘പോഡ’ പദ്ധതിയുടെ ലക്ഷ്യം. ലഹരിവിരുദ്ധ നയത്തിന്റെ ഭാഗമായി ജീവനക്കാരുടെ ആരോഗ്യവും സ്ഥാപനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending