gulf

കുവൈത്തിലേക്ക് എല്ലാ രാജ്യത്തുനിന്നുള്ളവര്‍ക്കും നാളെ മുതല്‍ നേരിട്ട് പ്രവേശിക്കാന്‍ അനുമതി

By Test User

February 20, 2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫെബ്രുവരി 21 മുതല്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ വ്യോമയാന അധികൃതര്‍ അനുമതി നല്‍കി.

കൃത്യമായ വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് അപകടസാധ്യത ഉയര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ടാഴ്ചയും അല്ലാത്തവര്‍ ഒരാഴ്ചയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ (ഹോട്ടല്‍ ക്വാറന്റീന്‍) കഴിയണമെന്നതാണ് പുതിയ വ്യവസ്ഥ. സ്വന്തം ചിലവില്‍ ക്വാറന്റെയ്‌നില്‍ കഴിയണം.

ആരോഗ്യപ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, 18 വയസ്സിന് താഴെയുള്ള തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ എന്നിവരെ ഈ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഒരാഴ്ച വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം.