കുവൈത്തില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയുമുണ്ടെന്ന് സ്ഥിരീകരിച്ചു. ഇരിണാവിലെ പൊങ്കാരന്‍ സച്ചിന്‍ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന സച്ചിന്‍ ഏതാനും മാസം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്.
മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. നിരവധി പേര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതല്‍ ശക്തമാക്കി.
വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 63 പേര്‍ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടമായാതായാണ് വിവരം.
ചികിത്സയില്‍ കഴിയുന്ന പലരുടെയും കിഡ്‌നി തകരാറിലായിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം സച്ചിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം രാവിലെയോടെ വീട്ടിലെത്തിക്കും.