GULF

കുവൈത്ത് തീപിടിത്തം: ചികിത്സയിൽ കഴിയുന്ന 14 മലയാളികളും അപകടനില തരണം ചെയ്തു

By webdesk14

June 15, 2024

കുവൈത്ത് തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്.

ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‌റ, ഫർവാനിയെ ആശുപത്രികളിലാണ് പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നത്.

ദുരന്തത്തിൽ മരിച്ച മലയാളികളിൽ നാല് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ 12 പേരുടെ സംസ്‌കാരം നടന്നിരുന്നു. പുനലൂർ സ്വദേശി സാജൻ ജോർജ്, വിളച്ചിക്കാല സ്വദേശി ലൂക്കോസ് എന്നിവരുടെയും സംസ്‌കാരം ഇന്ന് നടക്കും. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്റെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെയും സംസ്‌കാരവും ഇന്ന് നടക്കും.