kerala

കുവൈറ്റ് തീപിടിത്തം കോണ്‍ഗ്രസിന്റെ പരിപാടികള്‍ റദ്ദാക്കി

By webdesk14

June 13, 2024

തിരുവനന്തപുരം: മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരണമടഞ്ഞ കുവൈറ്റ് തീപിടിത്തത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.

ദുഃഖസൂചകമായി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കി. നിരവധി മലയാളികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അനേകം കുടുംബങ്ങളും ബന്ധുമിത്രാദികളും വേദനയില്‍ കഴിയുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം എത്തിക്കണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.