GULF

എം.എ.മുഹമ്മദ് ജമാൽ സാഹിബിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി

By webdesk14

December 21, 2023

കുവൈത്ത് സിറ്റി: സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും ,വയനാട് ജില്ലാ മുസ്ലിം ലീഗിൻ്റെ വൈസ് പ്രസിഡണ്ടും വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയുമായ എം.എ.മുഹമ്മദ് ജമാൽ സാഹിബിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

അനാഥകൾക്കും അഗതികൾക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാവായിരുന്നു ജമാൽ സാഹിബെന്ന് കുവൈത്ത് കെ.എം.സി.സി. ആക്ടിങ് പ്രസിഡണ്ട് എം.ആർ നാസർ , ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണേത്ത്, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.