GULF

താനൂർ ബോട്ടപകടം; കുവൈത്ത് കെ.എം.സി.സി.നടുക്കം രേഖപ്പെടുത്തി

By webdesk14

May 08, 2023

കുവൈത്ത് സിറ്റി: മലപ്പുറം താനൂരിൽ ഇന്നലെയുണ്ടായ ബോട്ടപകടത്തിൽ കുവൈത്ത് കെ.എം.സി.സി. നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി കുവൈത്ത് കെ.എം.സി.സി.പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാക്ക് പേരാമ്പ്രയും ട്രഷറർ എം.ആർ.നാസറും അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുറ്റക്കാരായ ബോട്ടുടമയേയും തൊഴിലാളികളെയും മാതൃകാപരമായി ശിക്ഷിച്ച് ഭാവിയിലെങ്കിലും ഇത്തരം ദുരന്തങ്ങളില്ലാതാക്കാൻ സർക്കാർ നിയമങ്ങൾ കർശനമാക്കണമെന്നും കുവൈത്ത് കെ.എം.സി.സി. ആവശ്യപ്പെട്ടു.