kerala
ബിജെപി-സിപിഎം-എസ്ഡിപിഐ ധാരണ; തെളിവുകള്‍ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍
മധ്യ കേരളത്തിലാണ് ബിജെപിയുമായി സിപിഎം രഹസ്യധാരണയുണ്ടാക്കിയത്. പലയിടത്തും എസ്ഡിപിഐയുമായും ധാരണയുണ്ടാക്കി.
തിരുവനന്തപുരം:തദ്ദെശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഎം-ബിജെപി-എസ്ഡിപിഐ എന്നീ പാര്‍ട്ടികള്‍ തമ്മില്‍ അവിശുദ്ധ സഖ്യവും ആസൂത്രിത നീക്കുപോക്കും നടന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. കേരളത്തിലെ നൂറോളം വാര്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 100 വാര്‍ഡുകളില്‍ പലതിലും സിപിഎമ്മിനു രണ്ടക്ക വോട്ടുകള്‍ മാത്രമാണുള്ളത്. പല സ്ഥലത്തും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ പരോക്ഷമായി, സിപിഎം ബിജെപിക്ക് വോട്ടു മറിച്ചെന്നും അദ്ദേഹം പറഞ്ഞു.
മധ്യ കേരളത്തിലാണ് ബിജെപിയുമായി സിപിഎം രഹസ്യധാരണയുണ്ടാക്കിയത്. പലയിടത്തും എസ്ഡിപിഐയുമായും ധാരണയുണ്ടാക്കി. കെപിസിസി റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട് നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഗ്രാമ പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,12,73,417 പേര്‍ വോട്ടു ചെയ്തതായി കണ്ടെത്തി. ഇതില്‍ 74,58,516 പേര്‍ യുഡിഎഫിനും, 74,37,787 പേര്‍ എല്‍ഡിഎഫിനും വോട്ടു ചെയ്തു. യുഡിഎഫിന് 35.06%, എല്‍ഡിഎഫഇന് 34.96% വോട്ടുകള്‍ ലഭിച്ചു. സീറ്റുകള്‍ നേടിയെടുക്കുന്നതില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടെങ്കിലും വോട്ടുകള്‍ കൂടുതല്‍ ലഭിച്ചെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
